#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ
Sep 7, 2024 10:12 AM | By Amaya M K

കൂത്താട്ടുകുളം : (piravomnews.in) തൊഴിലുറപ്പുപണിക്ക്‌ ഇടവേള. 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ഇലഞ്ഞി വിസാറ്റ് കോളേജ് ക്യാമ്പസിൽ താരമായി തങ്കമ്മ.

ഓപ്പൺ സ്കൂൾ ഫലത്തിനുശേഷം നടന്ന അലോട്ട്മെന്റിലാണ് ഇലഞ്ഞി വിസാറ്റ് കോളേജിൽ ബികോം ഓണേഴ്സ് റഗുലർ ബിരുദത്തിന്‌ പി എം തങ്കമ്മ പ്രവേശനം നേടിയത്. 16 പേരുള്ള ക്ലാസിലെ ബാക്കി 15 പേർക്കും പതിനെട്ടോടടുത്താണ് പ്രായം.

ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നുണ്ട്.

സാഹചര്യങ്ങൾമൂലം നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കാൻ തങ്കമ്മ നടത്തിയ പോരാട്ടങ്ങളുടെ വിജയമാണ് പുതിയ കോളേജ് ജീവിതം. 1951ൽ രാമപുരം വെള്ളിലാപ്പള്ളിയിലാണ് ജനനം. എട്ടാംക്ലാസിൽ പഠനം നിർത്തി. 1968ൽ ഇലഞ്ഞിയിലേക്ക് വിവാഹം കഴിച്ചയച്ചു.

തൊഴിലുറപ്പുപദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻവഴി എഴുതി. 74 ശതമാനം മാർക്കോടെ വിജയം. 2024ൽ ഹ്യുമാനിറ്റീസിൽ 78 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർപഠനത്തിനുള്ള ആഗ്രഹം പലരുമായും പങ്കുവച്ചു.

വിസാറ്റ് കോളേജ് അധികൃതർവഴി എംജി സർവകലാശാല അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം പുതുക്കിനൽകി. പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി മാവുങ്കൽ, ഡോ. കെ ജെ അനൂപ്, ഷാജി ആറ്റുപുറം എന്നിവരുടെ ശ്രമഫലമായി മാനേജ്മെന്റ്‌ ഫീസ് ഒഴിവാക്കി.

വീട്ടിൽനിന്ന്‌ മടുക്ക കവലവരെ ലിഫ്റ്റടിക്കും. പിന്നെ കൂട്ടുകാർക്കൊപ്പം കോളേജ് ബസിലാണ് യാത്ര. മക്കളായ ബാബുവും ലീനയും അമ്മയുടെ പഠനത്തിന് പിന്തുണയുമായുണ്ട്.

#Break for #employment; At the age of 74, #Thankamma #became a #graduate #student and a #star on #campus

Next TV

Related Stories
#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

Sep 16, 2024 09:31 PM

#arrested | വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ

ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചത് നിരസിച്ചപ്പോൾ വയോധികയെ റോഡിലേയ്ക്ക് തള്ളിയിട്ടു. തുടര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

Read More >>
 #death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

Sep 16, 2024 09:16 PM

#death | മരുമകനുമായുള്ള വഴക്കിനിടെ മധ്യവയസ്‌കൻ കുഴഞ്ഞു വീണു മരിച്ചു

മരുമകനുമായുള്ള വഴക്കിനിടെ മുഹമ്മദലി കുഴഞ്ഞു...

Read More >>
#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

Sep 16, 2024 08:42 PM

#Niranjana | വാഹനത്തിന്റെ ഇഷ്ട നമ്പറിനായി തിരുവല്ല സ്വദേശി മുടക്കിയത് 7.85 ലക്ഷം രൂപ; 7777 ഇനി നിരഞ്ജനയ്ക്ക് സ്വന്തം

ദേശിയപാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉള്‍പ്പെടെ മെറ്റീരിയല്‍ സപ്ലെ ചെയ്യുന്ന കമ്പനിയാണ് നടുവത്ര...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

Sep 16, 2024 07:34 PM

#accident | കാറുകൾ കൂട്ടിയിടിച്ച് വയോധികയ്ക്ക് പരിക്ക്‌

ഇന്ന്‌ വൈകുനേരം 3.15 നാണ് അപകടം സംഭവിച്ചത്‌. പരിക്കേറ്റ സ്ത്രീയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 #MalayalamCinema |  മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

Sep 16, 2024 03:54 PM

#MalayalamCinema | മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ്...

Read More >>
#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

Sep 16, 2024 03:40 PM

#train | രാവിലെ 9.45ന് എത്തണമെന്ന് ആവശ്യപ്പെട്ടു, വേണാട് എക്സ്പ്രസ് ഇപ്പോൾ എത്തുന്നത് 10 മണി കഴിഞ്ഞ്

എന്നാലും സൗത്ത് റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ് മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങിയ ശേഷം ബസിൽ കയറിവേണം പശ്ചിമ കൊച്ചി ഭാഗങ്ങളിലേക്കു പോകാൻ.ഇതിനിടെയാണു...

Read More >>
Top Stories