#road | ചൂണ്ടി– രാമമംഗലം റോഡിൽ മാസങ്ങളായി ഉയരുന്ന പൊടിക്ക് ശമനമില്ല

 #road | ചൂണ്ടി– രാമമംഗലം റോഡിൽ മാസങ്ങളായി ഉയരുന്ന പൊടിക്ക് ശമനമില്ല
Feb 13, 2024 11:13 AM | By Amaya M K

കോല‍ഞ്ചേരി : (piravomnews.in) ചൂണ്ടി– രാമമംഗലം റോഡിൽ മാസങ്ങളായി ഉയരുന്ന പൊടിക്ക് ശമനമില്ല.

പൈപ്പ് ഇടലും മൂടലും മെറ്റൽ വിരിക്കലുമായി ഒരു വർഷത്തോളം യാത്രക്കാർക്ക് ദുരിതം വിതച്ച റോഡ് നന്നാക്കുന്നതിൽ കാണിക്കുന്ന മെല്ലെപ്പോക്ക് പ്രദേശവാസികളെ രോഗികളാക്കി മാറ്റുന്നു.

രാമമംഗലം കുടുംബനാട് പമ്പ് ഹൗസിൽ നിന്ന് ജലം ചൂണ്ടി ജല ശുദ്ധീകരണ ശാലയിൽ എത്തിച്ച് വിവിധ പഞ്ചായത്തുകളിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്യുന്ന പദ്ധതിയുടെ പൈപ്പ് ലൈൻ ആണ് ഈ റോഡിനെ പ്രതിസന്ധിയിലാക്കിയത്.

40 വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ പൈപ്പ് കാലപ്പഴക്കത്തെ തുടർന്ന് 2013ൽ മാറ്റുന്ന ഘട്ടത്തിൽ റോഡ് ഒഴിവാക്കി പാടം വഴി കൊണ്ടു പോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വളരെ വേഗം പണികൾ പൂർത്തീകരിക്കാമെന്നു വാഗ്ദാനം നൽകി അധികൃതർ അന്നു റോഡിലൂടെ തന്നെ പൈപ്പ് സ്ഥാപിച്ചു.

അധികൃതർ വാഗ്ദാനം ചെയ്ത സമയ ക്രമം അന്നു തെറ്റുകയും ഒന്നര വർഷത്തോളം റോഡ് കുത്തിപ്പൊളിച്ച് ഇടുകയും ചെയ്ത ശേഷമാണ് നന്നാക്കിയത്.

There is no #relief from the #dust that has been #rising on #Choondi- #Ramamangalam #road for #months

Next TV

Related Stories
സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

Apr 17, 2024 02:22 PM

സ്വകാര്യ ബസിന് അടിയിൽ പെട്ട് യുവതി മരിച്ചു

പിറവം - കൂത്താട്ടുകുളം - ഇടയാർ റോഡിൽ ചെള്ളയ്ക്കപ്പടിയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട 48 കാരി...

Read More >>
#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

Apr 17, 2024 06:12 AM

#Women'sCommission | അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കണം: വനിതാ കമീഷന്‍

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിക്കുന്ന നിരവധി പരാതികളാണ് ലഭിച്ചത്. അഞ്ച് പരാതി തീർപ്പാക്കി. രണ്ട് പരാതി പൊലീസ് റിപ്പോർട്ടിനായി...

Read More >>
#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

Apr 17, 2024 06:09 AM

#BennyBehanan | പെരുമ്പാവൂരിനെ മറന്ന ബെന്നി ബെഹനാനെതിരെ പ്രതിഷേധം ശക്തം

വല്ലം– തൊടാപറമ്പ് -–- കാവുംപറമ്പ്–- വഞ്ചിപറമ്പ് റോഡിന്റെ ടെൻഡർ പോലും ആയിട്ടില്ല. മണ്ഡലത്തിൽ എസ്‌സി ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ ദളിത് സംഘടനകളും...

Read More >>
#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

Apr 17, 2024 06:06 AM

#handedover | സ്നേഹവീടിന്റെ താക്കോൽ കൈമാറി

കുലശേഖരമംഗലത്ത്‌ നിർമിച്ച വീടിന്റെ താക്കോൽ ചിറ്റലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി ദീപക്, പ്രൊജക്ട്‌ കോ-–-ഓർഡിനേറ്റർ ഡോ. എ പി സൂസമ്മ, കോളേജ് അസോഷ്യേറ്റ്...

Read More >>
#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

Apr 17, 2024 06:02 AM

#NewStar | അഖിലകേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ഒന്നാംസ്ഥാനം നേടി

പനങ്ങാട് സഹകരണ ബാങ്ക് സ്പോൺസർ ചെയ്ത കെ വി സി കാറൽമണ്ണ, പാലക്കാട് കൊച്ചാൽ കൊറ്റിലാഞ്ചേരി മെമ്മോറിയൽ ട്രോഫിയും 12,121 രൂപ ക്യാഷ് അവാർഡും നേടി...

Read More >>
#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

Apr 17, 2024 05:59 AM

#drinkingwater | വെട്ടിത്തറ കുരുത്തോലത്തണ്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക്

എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷ്, പഞ്ചായത്ത് സെക്രട്ടറി ബിജു സൈമൺ എന്നിവരുടെ ഇടപെടലിലാണ് പദ്ധതിക്ക് തുക...

Read More >>
Top Stories