Featured

പൊതുയിടം എന്റേതും രാത്രി നടത്തം സംഘടിപ്പിച്ചു

News |
Dec 29, 2021 09:13 AM

തിരുമാറാടി.... പൊതുയിടം തങ്ങൾക്കും അവകാശപെട്ടത്ത്; സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി തിരുമാറാടിയിൽ വനിതകൾ രാത്രി നടത്തം സംഘടിപ്പിച്ചു.

ഇന്ന് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒന്നാണ് സ്ത്രീ ശാക്തീകരണം. എന്താണ് സ്ത്രീ ശാക്തീകരണം? സ്ത്രീ ശാക്തീകരണം എന്നാൽ തീരുമാനമെടുക്കൽ പ്രക്രിയയ്ക്ക് പുറത്തുള്ള ആളുകളെ (സ്ത്രീകളെ) അംഗീകരിക്കുകയും അതിനു അനുവദിക്കുകയും ചെയ്യുകയെന്നതാണ്. ശാക്തീകരണം ഉടലെടുക്കുന്നത് ആത്മാഭിമാനത്തിൽ നിന്നാണ്.പുറത്തു നിന്നുള്ള ഒരാൾ അനുവദിച്ചു തരുന്നതല്ല, മറിച്ചു ഉള്ളിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ട ആത്മവിശ്വാസം ആണ് ശാക്തീകരണം. ഒരു സ്ത്രീക്ക് സ്വന്തം ജീവിതത്തിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കാനും അത് നടപ്പിൽ വരുത്താനുമുള്ള പ്രാപ്തിയാണ് സ്ത്രീ ശാക്തീകരണം.എൻ്റെ ജീവിതം, എൻ്റെ തീരുമാനങ്ങൾ എന്നുറച്ചുപറയാനുള്ള തൻറ്റേടം നമ്മുടെ സ്ത്രീകൾക്കുണ്ടാവണം

പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ രാത്രി നടത്തം ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യയ. കുടുംബശ്രീ പ്രവർത്തകരും അംഗൻവാടി - ആശ പ്രവർത്തകരുമടക്കം അണിനിരന്ന നടത്തത്തിന് സ്ഥിരം സമിതി അധ്യക്ഷ സന്ധ്യമോൾ പ്രകാശ്, പഞ്ചായത്തംഗം ആലീസ് ബിനു , ഐ.സി.ഡി എസ് സൂപ്പർവൈസർ എ. എസ്. ശ്രീദേവിഎന്നിവർ നേതൃത്വം നൽകി

The public space also organized my night walk

Next TV

Top Stories