പിറവം നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് : നറുക്ക് വീണ ആളെ തോല്പിച്ചു; വരണാധിക്കാരിക്ക് തെറ്റിയെന്ന് എൽ ഡി എഫ്

പിറവം നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പ് : നറുക്ക് വീണ ആളെ തോല്പിച്ചു; വരണാധിക്കാരിക്ക് തെറ്റിയെന്ന് എൽ ഡി എഫ്
Feb 2, 2024 06:16 PM | By mahesh piravom

പിറവം...(piravomnews.in)  പിറവം നഗരസഭ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നറുക്ക് വീണ ആളെ തോല്പിച്ചു; വരണാധിക്കാരിക്ക് തെറ്റിയെന്ന് എൽ ഡി എഫ്. തോറ്റയാളെ ജയിച്ചതായി പ്രഖ്യാപിച്ചെന്ന് പരാതി സി.പി.ഐ ഉന്നയിച്ചിരുന്നു. ജനുവരി 31 ന് നടന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ചട്ടം ബി ആയിരുന്നു വരണാധികാരി പാലിക്കേണ്ടത്. കാരണം രണ്ട് പേരാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്.

ചട്ടപ്രകാരം വോട്ട് സമമായി വന്നാൽ നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിക്കണം. രണ്ടുപേരുടെ പേര് എഴുതിയിട്ട് നറുക്കെടുത്തപ്പോൾ ജൂലി സാബുവിന്റെ പേരാണ് കിട്ടിയത് എന്നാൽ വരണാധിക്കാരി പ്രഖ്യാപിച്ചത് ജിൻസി രാജുവിന്റെ പേരാണ് . അദ്ദേഹം ചട്ടം സി ആണ് നോക്കിയത് എന്ന് സമ്മതിച്ചതായി പത്രസമ്മേളനത്തിൽ എൽ ഡി എഫ് പറഞ്ഞു. ചട്ടം സി അനുവർത്തിക്കേണ്ടത് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികൾ വരുമ്പോഴാണ്. എൽ.ഡി.എഫ് അംഗവും മുൻ ചെയർപേഴ്‌സണുമായ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായിരുന്നു. ഇതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.ഐ അംഗം ജൂലി സാബുവിന്റെ പേരായിരുന്നു ലഭിച്ചത്. എന്നാൽ വരണാധികാരി പേര് ലഭിച്ചയാളെ തോറ്റതായും യു.ഡി.എഫ് സ്ഥാനാർഥി ജിൻസി രാജുവിനെ വിജയിയായും പ്രഖ്യാപിക്കുകയായിരുന്നു. രണ്ടിലധികം സ്ഥാനാർത്ഥികൾ ഉണ്ടങ്കിൽ ചെയ്യേണ്ട നടപടിക്രമങ്ങളാണ് വരണാധികാരി സ്വീകരിച്ചത്. ഇത് ചട്ടലംഘനമാണെന്ന് സി.പി.ഐ പിറവം മണ്ഡലം സെക്രട്ടറി അഡ്വ.ജിൻസൺ വി പോൾ പറഞ്ഞു. തെറ്റായ നടപടിക്കെതിരെ ഇലക്ഷൻ കമ്മീഷനെയും, കോടതിയെയും സമീപിക്കുമെന്ന് അഡ്വ.ജൂലി സാബുവും പറഞ്ഞു

Piravam Municipal Corporation Chairperson Election: Defeated the person who fell by lot; LDF said that the candidate was wrong

Next TV

Related Stories
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

May 3, 2024 07:50 PM

#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ...

Read More >>
#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

May 3, 2024 07:45 PM

#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ...

Read More >>
 #Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

May 3, 2024 02:13 PM

#Kochi | കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു

മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ല. വീട്ടിലെ ബാത്‌റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവിതയ്ക്ക് വൈദ്യസഹായം ഏര്‍പ്പെടുത്തും–...

Read More >>
#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

May 3, 2024 02:10 PM

#League | ജില്ലാ പ്രവർത്തകസമിതി യോഗം കൂട്ടത്തോടെ ബഹിഷ്‌കരിച്ചു; തിരിച്ചടിക്കാനൊരുങ്ങി ലീഗ്‌ വിമതപക്ഷം

പ്രവർത്തകസമിതി യോഗം ബലംപ്രയോഗിച്ച്‌ തടയാൻ അഹമ്മദ്‌ കബീർ വിഭാഗം ആലോചിച്ചെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.അതിന്റെ പേരിൽ കൂടുതൽപ്പേർക്കെതിരെ...

Read More >>
Top Stories