ജനറൽ റാവത്ത് ഉൾപ്പടെ 14 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫീസറും

ജനറൽ റാവത്ത് ഉൾപ്പടെ 14 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫീസറും
Dec 8, 2021 09:31 PM | By Piravom Editor

കൊച്ചി... ജനറൽ റാവത്ത് ഉൾപ്പടെ 14 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫീസറും. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറൻ്റ് ഓഫീസർ പ്രദീപ് അറക്കൽ ആണ് ഊട്ടിക്ക് അടുത്തുള്ള കുനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്ററിൽ അപകടത്തിൽ മരണപ്പെട്ടത്.

ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറൻ്റ് ഓഫീസർ പ്രദീപ്. 2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്. ഒട്ടേറെ ജീവനുകൾ രക്ഷപെടുത്തുവാൻ സാധിച്ച, പ്രദീപ് ഉൾപ്പെട്ട ആ ദൗത്യ സംഘത്തിന് ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിൻ്റെ കുടുംബം

A Malayalee officer in a helicopter crash that killed 14 people, including General Rawat

Next TV

Related Stories
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 08:46 PM

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

എസ് സുജയെ സസ്പെൻഡ് ചെയ്‌ത്‌ സ്‌കൂൾ മാനേജരാണ് ഉത്തരവ് ഇറക്കിയത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 08:32 PM

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിനുള്ളിൽ നിന്നും നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന...

Read More >>
'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

Jul 18, 2025 07:39 PM

'പുറത്ത് പറഞ്ഞാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ പറഞ്ഞു, സഹിക്കാന്‍ വയ്യാതായതോടെയാ അച്ഛന്റെ അടുത്തേക്ക് പോയത്'; വെളിപ്പെടുത്തലുമായി അഞ്ചുവയസുകാരൻ

ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചത്. സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചു. മർദ്ദനത്തെ തുടർന്ന് കുട്ടി തിരുവനന്തപുരം...

Read More >>
എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

Jul 17, 2025 12:52 PM

എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി...

Read More >>
വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 17, 2025 10:20 AM

വേദനയ്ക്കിടയിലും സുരക്ഷിതമായി ഒതുക്കിനിര്‍ത്തി ; സ്‌കൂൾബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഡ്രൈവർക്ക് ദാരുണാന്ത്യം

വാഹനത്തില്‍ അപ്പോള്‍ ഒമ്പത് വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന്...

Read More >>
കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

Jul 17, 2025 10:00 AM

കുട്ടികൾക്കുനേരെ അശ്ലീലപ്രദർശനം; പ്രതി പിടിയിൽ

കുട്ടികൾ സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ വച്ച് അശ്ലീലച്ചുവയുള്ള വാക്കുകൾ പറഞ്ഞ്‌ അമാനിച്ച്‌ പ്രതി നഗ്‌നതാപ്രദർശനം നടത്തി....

Read More >>
Top Stories

News Roundup

//Truevisionall