കോതമംഗലം : (piravomnews.in) കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിലെ 338–--ാംകന്നിപ്പെരുന്നാളിന്റെ മുന്നോടിയായ ഛായാചിത്ര പ്രയാണ ഘോഷയാത്ര ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ്ഓഫ് ചെയ്തു.

ദേവികുളം എംഎൽഎ എ രാജ ദീപശിഖ തെളിച്ചു. മൂന്നാർ ഡിവൈഎസ്‌പി അലക്സ് ബേബി, എസ്ഐ എൽബി വർക്കി എന്നിവർ സംസാരിച്ചു. ഇടുക്കി ജില്ലയിലെ 150ഓളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോതമംഗലത്ത് എത്തിയ ഘോഷയാത്രയെ ആന്റണി ജോൺ എംഎൽഎ മാലയിട്ട് സ്വീകരിച്ചു.
കോതമംഗലം മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷ്, കെ കെ ഡാനി, റാണിക്കുട്ടി ജോർജ്, പി എ എം ബഷീർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
#Marthomma took out a #portrait #procession as a precursor to #Kanniperunal at Cheripalli.
