വൈപ്പിൻ : (piravomnews.in) എടവനക്കാട് അയ്യമ്പിള്ളി മത്സ്യത്തൊഴിലാളി സംഘത്തിലെ അംഗങ്ങൾക്കുള്ള മൈക്രോഫിനാൻസ് വായ്പ വിതരണം മത്സ്യഫെഡ് ബോർഡ് അംഗം ലത ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു.

സംഘം പ്രസിഡന്റ് കെ ജെ ആൽബി അധ്യക്ഷനായി. 12 സ്വയംസഹായ ഗ്രൂപ്പുകളിലെ 104 വനിതകൾക്ക് 31,20,000 രൂപയുടെ മൈക്രോഫിനാൻസ് വായ്പയും രണ്ട് ആക്ടിവിറ്റി ഗ്രൂപ്പുകളിലെ ഒമ്പതുപേർക്ക് 1,80,000 രൂപയുടെ വായ്പയുമാണ് വിതരണം ചെയ്തത്.
മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ കെ ധന്യ, മോട്ടിവേറ്റർ കെ കെ മഞ്ജു, സംഘം ബോർഡ് അംഗം ഉഷ ജോഷി, സെക്രട്ടറി കെ രാജേശ്വരി എന്നിവർ സംസാരിച്ചു.
Disbursed #loans to #members of #fishermen's guilds
