#kochi |കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജിൽ ആദ്യ ആറുമാസത്തിനകം എത്തിയത് 2800 പേർ

#kochi |കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജിൽ ആദ്യ ആറുമാസത്തിനകം എത്തിയത് 2800 പേർ
Sep 21, 2023 08:18 PM | By Amaya M K

കൊച്ചി : (piraavomnews.in)  നഗരത്തിലെത്തുന്ന സ്‌ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുന്ന കൊച്ചി കോർപറേഷന്റെ ഷീ ലോഡ്ജിൽ ആദ്യ ആറുമാസത്തിനകം എത്തിയത് 2800 പേർ . ദിവസം 130ലധികംപേർ താമസത്തിനെത്തുന്നുണ്ട്‌.

കൊച്ചി കോർപറേഷന്റെ ഉടമസ്ഥതയിൽ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. എറണാകുളം നോർത്ത് പരമാര റോഡിൽ കൊച്ചി കോർപറേഷന്റെ സമൃദ്ധി ഹോട്ടലിനുസമീപമാണിത്‌.

ആകെ 96 മുറികളും 25 ഡോർമിറ്ററി കിടക്കകളും ഒരുക്കിയിട്ടുണ്ട്‌. വീട്ടുകാർക്കൊപ്പമെത്തുന്ന 10 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും ലോഡ്ജിൽ താമസിക്കാം. ഡോർമിറ്ററി-–-100 രൂപ, സിംഗിൾ റൂം–-- 200, ഡബിൾ റൂം–- 350 എന്നിങ്ങനെയാണ്‌ നിരക്ക്‌. ഒരാൾക്ക് മൂന്നുദിവസംവരെ താമസിക്കാം.

തിങ്കളാഴ്‌ചകളിലാണ് ഷീ ലോഡ്‌ജിൽ തിരക്കേറുന്നതെന്ന് കൊച്ചി കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ പറഞ്ഞു. അഭിമുഖങ്ങൾക്കും പരീക്ഷകൾക്കും മറ്റുമായി കൊച്ചിയിലെത്തുന്നവരാണ്‌ ഷീ ലോഡ്‌ജ്‌ കൂടുതലും പ്രയോജനപ്പെടുത്തുന്നത്. ആവശ്യമായ രേഖകൾ നൽകിയാൽ ഏഴു ദിവസംവരെ താമസിക്കാം. സമീപത്തുതന്നെ സമൃദ്ധി ഹോട്ടൽ പ്രവർത്തിക്കുന്നതിനാൽ അവിടെനിന്ന്‌ കുറഞ്ഞനിരക്കിൽ ഭക്ഷണം കഴിക്കുകയുമാകാം.

പുറത്തുനിന്നുള്ള ഭക്ഷണം ലോഡ്‌ജിനകത്ത്‌ കൊണ്ടുപോകാൻ അനുവാദമില്ല. ഇസ്തിരിപ്പെട്ടി, ഇലക്ട്രിക്‌ കെറ്റിൽ, ഇൻഡക്‌ഷൻ കുക്കർ തുടങ്ങിയവയും കൊണ്ടുവന്ന് ഉപയോഗിക്കാനാകില്ല. ഷീ ലോഡ്‌ജിന്റെ പ്രവർത്തനങ്ങൾക്ക് രണ്ട് മേട്രന്മാ‌രെയും മൂന്ന് ശുചീകരണത്തൊഴിലാളികളെയും കുടുംബശ്രീ പ്രവർത്തകരിൽനിന്ന് തെരഞ്ഞെടുത്തിട്ടുണ്ട്.

2800 #people came to #Kochi #Corporation's #She #Lodge within the first six months

Next TV

Related Stories
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

May 9, 2025 10:49 AM

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണിച്ച സംഭവം: റിപ്പോർട്ട് നൽകി

രാത്രി സാബുവിന്റേതടക്കം 2 മൃതദേഹം ഉണ്ടായിരുന്നു. ഇതിൽ ഒന്നിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. രാത്രി സാബുവിന്റെ മൃതദേഹം വച്ച ശേഷം അതിലേക്കുള്ള...

Read More >>
വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

May 9, 2025 10:36 AM

വൻ അപകടം; ലോറി വാഹനങ്ങളിൽ ഇടിച്ചുകയറി, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി...

Read More >>
നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

May 9, 2025 10:31 AM

നിയന്ത്രണം വിട്ട കാർ ഇടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം

എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാറിനും ലോറിക്കുമിടയിൽ സൈക്കിള്‍ യാത്രികൻ കുടുങ്ങിപോവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

May 9, 2025 06:29 AM

തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ...

Read More >>
Top Stories










Entertainment News