ചെരിപ്പ് വാങ്ങാതെ പോയ കുടുംബത്തേ കടയുടമകൾ റോഡിലിട്ട് തല്ലുന്നതിന്റെ തെളിവുകൾ പുറത്ത്

ചെരിപ്പ് വാങ്ങാതെ പോയ കുടുംബത്തേ കടയുടമകൾ റോഡിലിട്ട് തല്ലുന്നതിന്റെ തെളിവുകൾ പുറത്ത്
Dec 7, 2021 08:07 AM | By Piravom Editor

കോതമംഗലം.... ചെരിപ്പ് വാങ്ങാതെ പോയ കുടുംബത്തേ കടയുടമകൾ റോഡിലിട്ട് തല്ലുന്നതിന്റെ തെളിവുകൾ പുറത്ത്. നേര്യംമംഗലം സ്വദേശികളായ കടയുടമകൾ ആണ് അക്രമം അഴിച്ചു വിട്ടത്.

തൃക്കാരിയൂർ സ്വദേശികളായ വിപിൻ,പ്രിയ ദമ്പതികൾക്കും,പിഞ്ചുകുട്ടിക്കുമാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇവരുടെ ചെരിപ്പ് കടയിൽ കയറിയ ശേഷം ഇഷ്ടപെട്ട ചെരിപ്പ് ഇല്ലാത്തതിനാൽ വാങ്ങാതെ പോയ കുടുംബത്തെ കടയുടമകൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയിൽ നേര്യമംഗലം ടൗണിലാണ് സംഭവം നടന്നത്. അമ്മയും കൈക്കുഞ്ഞിനേയും നിലത്തിട്ട് ചവിട്ടി ഭർത്താവിയും തല്ലി ചതയ്ക്കുകയായിരുന്നു. നേര്യമംഗത്തെ ചാലിൽ എന്ന ചെരിപ്പ് കടയുടെ മുന്നിലായിരുന്നു സംഭവം. ഈ ചെരിപ്പ് കടയിൽ കോതമംഗലം തൃക്കാരിയൂർ സ്വദേശികളായ നടുമുറിയ്ക്കൽ വീട്ടിൽ വിപിൻ ഭാര്യ പ്രിയങ്ക എന്നിവർ ചെരിപ്പ് വാങ്ങാൻ എത്തി. പ്രിയങ്കയുടെ കൈയ്യിൽ കൈ കുഞ്ഞും ഉണ്ടായിരുന്നു. ചെരിപ്പുകൾ ഇഷ്ടപെടാത്തതിനൽ കുടുംബം മറ്റൊരു കടയിൽ നോക്കട്ടേ എന്ന് പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ ഇവിടെ നിന്നും ചെരിപ്പ് വാങ്ങുന്നില്ലേൽ കടക്ക് മുന്നിൽ റോഡ് വക്കിൽ പാർക്ക് ചെയ്ത് കാറും എടുത്ത് മാറ്റണം എന്ന തർക്കം ഉണ്ടാവുകയായിരുന്നു. കടയുടമ ചാലിൽ വീട്ടിൽ ജയൻ , സഹോദരൻ വർഗ്ഗീസ് എന്നിവരെ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു 

There is no evidence that the shopkeepers beat the family who did not buy shoes on the road

Next TV

Related Stories
യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2022 10:05 AM

യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വെളുപ്പിനെയാണ് ഓണക്കൂറിലെ ബന്ധു വീട്ടിലെത്തിയ ഉഴവൂർ കുടക്കച്ചിറ കല്ലുപുരക്കൽ സജിത്തിനെയാണ് രാവിലെ മരിച്ച നിലയിൽ...

Read More >>
മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

Jan 18, 2022 06:03 PM

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969,...

Read More >>
ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

Jan 18, 2022 05:46 PM

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി...

Read More >>
ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Jan 18, 2022 11:03 AM

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

Jan 18, 2022 10:26 AM

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി കെട്ടി അടച്ചത്തിനെ തുടർന്ന് ലൈഫ് പദ്ധതിയിൽ ഗുണഭോക്തയായ വീട്ടമ്മക്ക് വീട് നിർമ്മിക്കാൻ താങ്ങായി പൊതു...

Read More >>
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

Jan 18, 2022 08:39 AM

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories