നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യ: ആലുവ സിഐ സുധീറിന് സസ്പെൻഷൻ

നിയമ വിദ്യാർഥിനി മോഫിയയുടെ ആത്മഹത്യ: ആലുവ സിഐ സുധീറിന് സസ്പെൻഷൻ
Nov 26, 2021 02:50 PM | By Piravom Editor

നിയമ വിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി.എൽ.സുധീറിനെ സസ്പെൻഡ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മൊഫിയയുടെ പിതാവ് പറഞ്ഞിരുന്നു.

വകുപ്പുതല അന്വേഷണ ചുമതല ഡിജിപി സിറ്റി ട്രാഫിക് അസി.കമ്മീഷണർക്ക് നൽകി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറക്കിയത്.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായും, മുൻപു മറ്റ് കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും ഈ റിപ്പോർട്ടിൽ പരാമർശിച്ചു. നിലവിൽ എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ഗാർഹിക പീഡന പരാതിയിൽ ഒത്തുതീർപ്പിനു വിളിച്ച സിഐ സുധീര്‍ സ്റ്റേഷനില്‍ വെച്ച് മൊഫിയയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം. സ്റ്റേഷനില്‍ നിന്ന് പോയ മൊഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

പൊലീസ് ഇൻസ്പെക്ടർ മാനസികരോഗി എന്നു മകളെ വിളിച്ചതാണു തകർത്തതെന്നു മോഫിയയുടെ മാതാവ് ഫാരിസ കുറ്റപ്പെടുത്തിയിരുന്നു. മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവ് സുഹൈലിനും മാതാപിതാക്കള്‍ക്കും സിഐക്കും എതിരെ മോഫിയ ആരോപണമുയര്‍ത്തിയിരുന്നു.

ഇൻസ്പെക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും മോഫിയയുടെ സഹപാഠികളും പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. സസ്പെൻഷൻ ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം വിജയം കണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

മൊഫിയയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഭര്‍ത്താവും വീട്ടുകാരും നിലവില്‍ റിമാന്‍ഡിലാണ്.

mofiya parveen suicide case ; ci sudheer suspended

Next TV

Related Stories
യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jan 19, 2022 10:05 AM

യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വെളുപ്പിനെയാണ് ഓണക്കൂറിലെ ബന്ധു വീട്ടിലെത്തിയ ഉഴവൂർ കുടക്കച്ചിറ കല്ലുപുരക്കൽ സജിത്തിനെയാണ് രാവിലെ മരിച്ച നിലയിൽ...

Read More >>
മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

Jan 18, 2022 06:03 PM

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969,...

Read More >>
ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

Jan 18, 2022 05:46 PM

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി...

Read More >>
ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

Jan 18, 2022 11:03 AM

ബ്രിട്ടനിലുണ്ടായ വാഹനാപകടത്തിൽ മുവാറ്റുപുഴ സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

യു കെ യിലെ ഗ്ലൗസെസ്റ്റർഷെയറിൽ ചെൽട്ടൻഹാമിന് സമീപം റൗണ്ട് എബൗട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു....

Read More >>
നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

Jan 18, 2022 10:26 AM

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി നക്ഷ്ടപെട്ട വീട്ടമ്മയുടെ ഭവന നിർമ്മാണത്തിന് നാട്ടുകാർ ഒന്നിച്ചു

നഗരസഭാ കൗൺസിലർ പക്ഷം പിടിച്ചതോടെ നടപ്പുവഴി കെട്ടി അടച്ചത്തിനെ തുടർന്ന് ലൈഫ് പദ്ധതിയിൽ ഗുണഭോക്തയായ വീട്ടമ്മക്ക് വീട് നിർമ്മിക്കാൻ താങ്ങായി പൊതു...

Read More >>
കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

Jan 18, 2022 08:39 AM

കോട്ടയത്തെ പത്തൊൻപതുകാരനായ യുവാവിനെ വധിച്ചത് അതിക്രൂരമായി

കൊലയ്ക്ക് മുൻപ് ഷാൻ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പൊലീസ് പറയുന്നു. ഷാൻ ബാബുവിന്റെ ദേഹത്ത് മർദനത്തിന്റെ 38 അടയാളങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു....

Read More >>
Top Stories