കോട്ടയം.... കുമാരനല്ലൂരിൽ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രമീൺ മാണി (24), സംക്രാന്തി സ്വദേശി ആൽബിൻ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂർ - കുടുമാളൂർ റൂട്ടിൽ മൂകൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Three youths died after their bike collided with a Taurus lorry in Kottayam and Kumaranallur
