കൊച്ചി.... പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ തുടർ നടപടി ഉണ്ടാവും , മന്ത്രി രാജീവ്. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ മരണപ്പെട്ട ഇരുമ്പനം കർഷകർ കോളനിയിൽ ചാത്തം വേലിൽ മനോഹരന്റെ വീട് സന്ദർശിച്ച് മാതാവിനെയും ഭാര്യയേയും മക്കളെയും ആശ്വസിപ്പിച്ച ശേഷം അറിയിച്ചതാണ് അദ്ദേഹം.
സംസ്ഥാന സർക്കാർ നയത്തിന് വിരുദ്ധമായി ആര് പ്രവർത്തിച്ചാലും അംഗീകരിക്കുന്നതല്ല. അത്തരക്കാർക്കെതിരെ അടിയന്തര നടപടി ഉണ്ടാകും. സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ രൂപത്തിൽ പ്രവർത്തിച്ചുവെന്ന് കണ്ട തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ജിമ്മി തോമസിനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി പെട്ടെന്ന് തന്നെ സർക്കാർ ഇടപെടൽ സാധ്യമാക്കുകയും സബ്കളക്ടർ അടക്കം പോലീസ് സ്റ്റേഷൻ സന്ദർശിച്ച് റിപ്പോർട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികൾ ഉണ്ടാകും.
Further action will be taken in the case of death of youth in police custody