പിറവം..... ഭക്തി സാന്ദ്രമായി പള്ളിക്കാവ് ക്ഷേത്രത്തിൽ മീനഭരണി ആഘോഷിച്ചു. മീനമാസത്തിലെ ഭരണി നാളിൽ ഭഗവതി ക്ഷേത്രങ്ങളിൽ നടന്ന മീന ഭരണി ആഘോഷം ഭക്തി സാന്ദ്രമായി.
പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന പതിവ് പൂജകൾക്ക് ശേഷം കുംഭകുട ഘോഷയാത്രയും പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശിവേലി എഴുന്നള്ളത്തും നടന്നു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടി ന് നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് പകൽപ്പൂരവും, രാത്രി വിളക്കാചാരവും, നൃത്തത്യങ്ങൾ എന്നിവ നടന്നു
Meenabharani was celebrated in Pallikav with intense devotion