നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും മോഷണം;പ്രതിയെ പിടികൂടി

നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും മോഷണം;പ്രതിയെ പിടികൂടി
Oct 3, 2021 05:44 PM | By Truevision Admin

കൂത്താട്ടുകുളം: നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും മോഷണം. പ്രതിയെ പിടികൂടി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി യാണ്  പിടിയിലായത്. 

കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ മുൻപിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടുരുന്ന വാഹനത്തിൽ നിന്നും മോഷണം നടത്തുന്നതിനിടയിൽ ആണ് പ്രതിപിടികൂടിയത് . പാലക്കുഴ കാരമല വടകരതടത്തിൽ വീട്ടിൽ മത്തായി മകൻ ബേബി (56) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത് .

വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ  ഹജരാക്കി റിമാന്റ് ചെയ്തു.

Defendant arrested for theft from parked vehicle

Next TV

Related Stories
Top Stories