ചോറ്റാനിക്കര.... ചോറ്റാനിക്കരയിൽ മകം തൊഴലിന്ന് ലക്ഷങ്ങൾ എത്തും; കീഴ്ക്കാവിന് മുന്നിലെ സംരക്ഷണഭിത്തി നന്നാകാതെ ദ്വേവസം ബോർഡ്. കീഴ്ക്കാവിന് മുന്നിലെ സംരക്ഷണഭിത്തി തകർന്ന് കുളത്തിലേക്ക് വീണിട്ട് ഒമ്പതുമാസം കഴിഞ്ഞിട്ടും ബോർഡ് അനങ്ങാപ്പാറ നയം തുടരുകയായിരുന്നു
ജന ലക്ഷങ്ങൾ എത്തുന്ന മകം തൊഴൽ മഹോത്സവത്തിന് ഒരു മാസം മാത്രം ശേഷിക്കെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കീഴ്ക്കാവിൽ വൻ അപകട ഭീഷണിയാണ് ഇതോടെ സംജാതമായിട്ടുള്ളത്. കീഴ്ക്കാവിലെ നടപ്പന്തലിന്റെ സംരക്ഷണഭിത്തി ഒമ്പതുമാസം മുമ്പ് ഇടിഞ്ഞ് ആറാട്ട് കുളത്തിലേക്ക് വീണതിനെത്തുടർന്ന് അമ്പതടി നീളമുള്ള കോൺക്രീറ്റ് നടപ്പന്തൽ അപകടകരമായ സ്ഥിതിയിലാണ്. തറനിരപ്പിൽനിന്ന് മുപ്പത് അടിയോളം താഴ്ചയിലാണ് കുളം. അസ്ഥിവാരം പുറത്തുകാണാവുന്ന രീതിയിലായ ഭാഗം ആറു മാസമായി മണൽ ചാക്ക് വച്ച് വലിയ ഷീറ്റിട്ട് മൂടിയിട്ടിരിക്കുകയാണ്. മാർച്ച് ആറിനാണ് ക്ഷേത്രത്തിലെ ലക്ഷക്കണക്കിന് ഭക്തരെത്തുന്ന പ്രസിദ്ധമായ മകംതൊഴൽ മഹോത്സവം. അതിന് മുമ്പേ സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദുരന്തസാദ്ധ്യതയുണ്ട്. കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് ചുറ്റുമതിലും സ്റ്റീൽ ഗ്രില്ലും കുളത്തിലേക്ക് വീണത്. മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടപ്പോൾ ജീവനക്കാർ മുളയും കമ്പിവേലിയും കെട്ടി തിരിച്ചിരുന്നതിനാൽ അന്ന് ആളപായമൊന്നും ഉണ്ടായില്ല. പഴയ ദേവസ്വം ബോർഡിന്റെ കാലാവധിയും കഴിഞ്ഞു. പുതിയ ബോർഡ് നിലവിൽ വന്നിട്ടുമില്ല. ചോറ്റാനിക്കര കീഴ്ക്കാവിലെ സംരക്ഷണഭിത്തി നിർമ്മാണം ഓൺലൈൻ ഓൺലൈൻ ടെണ്ടറിലൂടെ ഉറപ്പിച്ചിട്ടുണ്ട്. 20 ലക്ഷത്തിനു മുകളിലെ പ്രവൃത്തിയായതിനാൽ ഹൈക്കോടതിയുടെ അനുമതി കാക്കുകയാണ്. മകംതൊഴലിന് മുമ്പ് പണി പൂർത്തിയാക്കാനാകുമെന്ന് പി.ഡി.ശോഭന, സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നു
Lakhs will arrive in Chotanikara from Makam Tojla;