ആമ്പല്ലൂർ.... ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. അരയൻകാവ് പഴയ യൂണിയൻ ബാങ്ക് കവലയിൽ ഇന്ന് വെളുപ്പിന് 3 മണിക്ക് തമിഴ്നാട് രജിസ്ട്രേഷൻ ലോറിയും മസ്ദയും കൂട്ടിയിടിച്ചയിരുന്നു അപകടം.

തമിഴ്നാട് സ്വദേശി ഡ്രൈവറെ ഫയർ ഫോഴ്സ് സംഘം എത്തി ലോറിയുടെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. വെളുപ്പിനായിരുന്നു അപകടം ഉണ്ടായതെങ്കിലും അപകടത്തെ തുടർന്ന് ഒരു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വാഹനങ്ങൾ റോഡിന്റെ ഇരു വശങ്ങളിലേക്കും മാറ്റിയതിനെ തുടർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്
Aryankav lorries collide, driver seriously injured
