രാമമംഗലം.... വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി; മാമ്മലശ്ശേരി കാർത്തിക പാടത്ത് കേരള കർഷകസംഘം രാമമംഗലം വില്ലേജ് കമ്മിറ്റിയാണ് കൃഷി തുടങ്ങി.

കുംബളം, വെള്ളരി, പടവലം, തക്കാളി, വെണ്ട, വള്ളിപയർ, കുറ്റിപയർ, പച്ചമുളക്, ചീര, വഴുതന തുടങ്ങിയവയാണ് കൃഷി ഇറക്കുന്നത്. വിളവിൽ നിന്നും ഏപ്രിൽ 13, 14 തീയതികളിൽ സി പി ഐ എം രാമമംഗലത്ത് നടത്തുന്ന ജൈവപച്ചക്കറി സ്റ്റാളിലേക്ക് സൗജന്യമായി ഉൽപന്നങ്ങൾ കൈമാറും. കെ എസ് കെടിയു, ജനാധിപത്യ മഹിളാ അസോസ്സിയേഷൻ,ഡിവൈഎഫ്ഐ, എസ്എഫ്ഐ ,ബാലസംഘം, സിഐടിയു ചുമട്ട്തൊഴിലാളിയൂണിയൻ തുടങ്ങിയ സംഘടനകളും പദ്ധതിയുടെ ഭാഗമാകും. നടീൽ ഉത്സവം കർഷക സംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ നിർവ്വഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി പി ബി രതീഷ്, ലോക്കൽ സെക്രട്ടറി സുമിത് സുരേന്ദ്രൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം അംബിക തങ്കപ്പൻ, ജിജോ ഏലിയാസ്, എം ആർ സന്തോഷ്, എം സി അനിൽകുമാർ, ഒ സി ബേബി തുടങ്ങിയവർ സംസാരിച്ചു.
Non-Toxic Vegetable Project for Vishu; Farmers group Ramamangalam Village Committee started organic farming
