---
title: "കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ (റ) മഖ്ബറയിലെ ചന്ദനക്കുടം ഉറൂസിന് കൊടിയേറി"
english_title: "The sandalwood dome of Shaikh Fariduddin (RA) mausoleum at Kanjiramattam was flagged for Urus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/90324/the-sandalwood-dome-of-shaikh-fariduddin-ra-mausoleum-at-kanjiramattam-was-flagged-for-urus"
published_at: "2023-01-14T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2deb5cb863_kanjira.jpg"
keywords: []
---

# കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ (റ) മഖ്ബറയിലെ ചന്ദനക്കുടം ഉറൂസിന് കൊടിയേറി

> **Lead Summary:** **ആമ്പല്ലൂർ....** ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ (റ) മഖ്ബറയിലെ ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ചുള്ള കൊടി ഉയർത്തൽ ആയിരങ്ങളുടെ വിശ്വാസ നിറവിൽ നടന്നു.

## Article Content

**ആമ്പല്ലൂർ....** ചരിത്രപ്രസിദ്ധമായ കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീൻ (റ) മഖ്ബറയിലെ ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ചുള്ള കൊടി ഉയർത്തൽ ആയിരങ്ങളുടെ വിശ്വാസ നിറവിൽ നടന്നു.

മതമൈത്രിയുടെ സംഗമ വേദിയായ കാഞ്ഞിരമറ്റം പള്ളിയിലെ ഉറൂസിൽ പങ്കെടുക്കാൻ നാടിൻ്റെ നാനാഭാഗത്തു നിന്നും ദിവസങ്ങൾക്കു മുമ്പേ വിശ്വാസികൾ എത്തിക്കൊണ്ടിരുന്നു. കൊടികുത്ത് ചന്ദനക്കുടം ഉറൂസിനോടനുബന്ധിച്ച് ദുആ സമ്മേളനം മതപ്രഭാഷണം, മതസൗഹാർദ്ദ സമ്മേളനം എന്നിവയും ഇന്നലെ നടന്നു. കൊടികുത്തിൻ്റെ പ്രധാന ചടങ്ങായ കൊടി ഉയർത്തൽ ഇന്ന് രാവിലെ 10.30 ന് നടന്നു. പുരാതന തറവാടുകളായ കലൂ പറമ്പിൽ നിന്നും ചുണ്ടക്കാട്ടു നിന്നും ഗജവീരന്മാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കൊടിഘോഷയാത്ര പള്ളിയിൽ എത്തിച്ചേർന്നു.തുടർന്ന് താഴത്തെ പള്ളിയിലും മലേപ്പളളിയിലും കൊടി ഉയർത്തി. വൈകീട്ട് പ്രാദേശിക മഹല്ലുകളിൽ നിന്ന് ചന്ദനക്കുട ഘോഷയാത്രയും രാത്രി 11 മണിക്ക് ചന്ദനക്കുടം നടക്കും

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/90324/the-sandalwood-dome-of-shaikh-fariduddin-ra-mausoleum-at-kanjiramattam-was-flagged-for-urus)