ഡ്രൈ ഡേ ദിനത്തിൽ മദ്യവിൽപന നടത്തിയ യുവാവിനെ പിടികൂടി

ഡ്രൈ ഡേ ദിനത്തിൽ മദ്യവിൽപന നടത്തിയ യുവാവിനെ പിടികൂടി
Oct 2, 2021 05:45 PM | By Piravom Editor

മുളന്തുരുത്തി: ഡ്രൈ ഡേ ദിനത്തിൽ മദ്യവിൽപന നടത്തിയ യുവാവിനെ പിടികൂടി. തൃപ്പൂണിത്തുറ എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. മുളന്തുരുത്തി കോരഞ്ചിറയിൽ പുതിയായിൽ വീട്ടിൽ എൽസനെ(23) യാണ് ഇന്നലെ രാവിലെ എക്‌സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 17 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചത്തിൻറെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. എക്സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ടി. എൻ. ശശി, പി.ജി നൗഫൽ, മിഥുൻ ലാൽ, വി. എം. സൈദ്, ജ്യോതിഷ്, വി.ബി. റെസീന എന്നവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

Young man caught selling liquor on Dry Day

Next TV

Related Stories
Top Stories