#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

#LDF | നഗരസഭയിൽ മാലിന്യനീക്കം നിലച്ചു;എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു
May 1, 2024 06:24 AM | By Amaya M K

തൃക്കാക്കര : (piravomnews.in) നഗരസഭയിൽ മാലിന്യനീക്കം നിർത്തിവച്ച് ഹരിതകർമസേന അംഗങ്ങൾക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചതിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.

പരിശീലനക്ലാസിന്‌ എത്തിയ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെതിരെയും പ്രതിഷേധമുയർന്നു. ഒരാഴ്‌ചയായി നഗരസഭയിൽ വീടുകളിൽനിന്നുള്ള മാലിന്യനീക്കം മുടങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ മാലിന്യനീക്കം മുടങ്ങാൻ കാരണം നഗരസഭ അധികാരികളുടെ ശ്രദ്ധക്കുറവാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.

മാലിന്യനീക്കം തുടർച്ചയായി നിലച്ചതിനുപിന്നാലെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വകാര്യ ഏജൻസിയുടെ പരിശീലനക്ലാസിൽ പങ്കെടുക്കാൻ ഹരിതകർമസേന അംഗങ്ങൾക്ക് നഗരസഭ ആരോഗ്യവിഭാഗം നിർദേശം നൽകുകയായിരുന്നു.

പകൽ 11 വരെ മാലിന്യശേഖരണം നടത്തി ഉച്ചയ്‌ക്കുശേഷം പരിശീലന ക്ലാസ് സംഘടിപ്പിക്കണമെന്ന ഹരിതകർമസേന കൺസോഷ്യത്തിന്റെ നിർദേശം വകവയ്ക്കാതെയാണ് ആരോഗ്യവിഭാഗം പരിശീലന ക്ലാസ് തീരുമാനിച്ചത്. സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട് പ്രകാരം മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് തൃക്കാക്കര നഗരസഭ.

ശാസ്ത്രീയമായി മാലിന്യസംസ്കരണം നടത്തുന്നതിന് നഗരസഭയിൽ സഹായവും പരിശീലനവും നടത്താൻ എത്തിയതായിരുന്നു കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസി.

ഇവരുമായി നഗരസഭ ഇതുവരെ ഔദ്യോഗിക കരാറിൽ ഒപ്പുവച്ചിട്ടില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ എം കെ ചന്ദ്രബാബു, ജിജോ ചിങ്ങത്തറ, അജുന ഹാഷിം, പി സി മനൂപ്, അസ്മ ഷരീഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

#Garbage #removal stopped in the #municipality; #LDF #councilors #protested

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup