---
title: "#Prosperity | മൂല്യവർധിത ഉൽപ്പന്നങ്ങളുമായി സമൃദ്ധി കൃഷിക്കൂട്ടം"
english_title: "#Prosperity #farming with value #added #products"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202290/prosperity-farming-with-value-added-products"
published_at: "2024-05-01T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66319240beafb_produtd.jpg"
keywords: []
---

# #Prosperity | മൂല്യവർധിത ഉൽപ്പന്നങ്ങളുമായി സമൃദ്ധി കൃഷിക്കൂട്ടം

> **Lead Summary:** **നെടുമ്പാശേരി :** മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി പ്രാദേശിക സംരംഭങ്ങൾക്ക് സർക്കാർ കൃഷിവകുപ്പ് മുഖേന സഹായം നൽകുന്ന പദ്ധതിയുടെ ഉപഭോക്താക്കളായി നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിനെ തെരഞ്ഞെടുത്തു.

## Article Content

**നെടുമ്പാശേരി :** മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിനായി പ്രാദേശിക സംരംഭങ്ങൾക്ക് സർക്കാർ കൃഷിവകുപ്പ് മുഖേന സഹായം നൽകുന്ന പദ്ധതിയുടെ ഉപഭോക്താക്കളായി നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിനെ തെരഞ്ഞെടുത്തു.

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽപ്പെടുന്ന നെടുമ്പാശേരി കൃഷിഭവനിൽനിന്നാണ് ഫാർമേഴ്സ് സെന്ററിന്റെ സമൃദ്ധി കൃഷിക്കൂട്ടം പാക്കേജിങ് യൂണിറ്റ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫാർമേഴ്സ് സെന്റർ അംഗങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വന്തം ബ്രാൻഡിലൂടെ വിൽക്കാനാണ് സമൃദ്ധി കൃഷിക്കൂട്ടം പാക്കേജിങ് യൂണിറ്റ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കൃഷിവകുപ്പ് പാക്കിങ് ആൻഡ്‌ സീലിങ്‌ മെഷീൻ അനുവദിച്ചു.

കൃഷിക്കൂട്ടം പദ്ധതിയുടെ ആനുകൂല്യങ്ങളുടെ വിതരണം ബ്ലോക്ക് കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ പുഷ്യ രാജൻ ഉദ്ഘാടനം ചെയ്‌തു. എ വി രാജഗോപാൽ അധ്യക്ഷനായി. സി പി തരിയൻ, കെ ജെ പോൾസൺ, ടി എസ് മുരളി, പി പി ശ്രീവത്സൻ, സാലു പോൾ, ടി വി സൈമൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202290/prosperity-farming-with-value-added-products)