#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു

#ThomasMathew | പാറപ്പുറത്ത്‌–- മലയാളി മനസ്സിലാക്കാതെപോയ എഴുത്തുകാരന്‍: പ്രൊഫ. തോമസ്‌ മാത്യു
May 1, 2024 06:29 AM | By Amaya M K

കൊച്ചി : (piravomnews.in) പ്രതിഭയുള്ളവരെ നിരാകരിക്കുകയും അതില്ലാത്തവരെ വാഴ്ത്തുകയും ചെയ്യുന്നവരാണ് നമ്മളെന്നും അതുകൊണ്ടാണ്‌ പാറപ്പുറത്തിന്റെ മഹത്വം മലയാളിക്ക്‌ മനസ്സിലാകാതെ പോയതെന്നും പ്രശസ്ത നിരൂപകൻ പ്രൊഫ. തോമസ് മാത്യു പറഞ്ഞു.

21 വർഷത്തെ പട്ടാളജീവിതത്തിനുശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തിയ പാറപ്പുറത്ത് ഈശോ മത്തായി, കുറഞ്ഞസമയംകൊണ്ട് മലയാളികളുടെ മനസ്സ് കീഴ്‌പ്പെടുത്തിയ എഴുത്തുകാരനായി മാറുകയായിരുന്നെന്ന്‌ തോമസ്‌ മാത്യു പറഞ്ഞു.

കെസിബിസിയുടെ വാങ്മയം സാഹിത്യ ചർച്ചാവേദി പാലാരിവട്ടം പിഒസിയിൽ അരനാഴികനേരം നോവലും സിനിമയും, പാറപ്പുറം ജന്മശതാബ്ദിയിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു തോമസ്‌ മാത്യു.

നോവലും തിരക്കഥയും ഒരുപോലെ വഴങ്ങിയ എഴുത്തുകാരനായിരുന്നു പാറപ്പുറമെന്ന്‌ ആദം അയൂബ്‌ അനുസ്‌മരിച്ചു. ഒരു കഥയെ എങ്ങനെ മനോഹരമായ തിരക്കഥയാക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. ഒപ്പം സുന്ദരമായി ചെറുകഥകളും എഴുതി. എഴുത്തുകാർക്കെന്നും ഉത്തമമാതൃക സൃഷ്ടിച്ചാണ്‌ 57–--ാം വയസ്സിൽ അദ്ദേഹം അന്തരിച്ചതെന്ന്‌ ആദംഅയൂബ്‌ പറഞ്ഞു.

42–--ാം വയസ്സിൽ തൊണ്ണൂറുകാരനായ മനുഷ്യന്റെ മനോനില ആ വ്യദ്ധന്റെതന്നെ കാഴ്ചപ്പാടിൽ പാറപ്പുറത്ത് എഴുതിയപ്പോൾ മാജിക്കൽ റിയലിസത്തിന്റെ മലയാളത്തിലെ എഴുത്തനുഭവമായി ‘അരനാഴികനേരം’ എന്ന കൃതി മാറിയെന്ന്‌ കാർട്ടൂണിസ്റ്റ്‌ ജോഷി ജോർജ് പറഞ്ഞു.

കെസിബിസി വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപള്ളി, മീഡിയ കമീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ജോർജ് ജോസഫ് കെ തുടങ്ങിയവരും സംസാരിച്ചു.

#Parappuram – #Malayalam #misunderstood writer: Prof.# ThomasMathew

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup