#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’

#piravom | ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് ഇനി ‘മലങ്കര മൽപ്പാൻ’
May 1, 2024 06:27 AM | By Amaya M K

പിറവം : (piravomnews.in) ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സഭാ വക്താവുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന് കാതോലിക്കാബാവാ "മലങ്കര മൽപ്പാൻ' സ്ഥാനം നൽകി.

മലങ്കരസഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി "റീശ് കോർഎപ്പിസ്കോപ്പാ' എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ് മലങ്കര മൽപ്പാൻ സ്ഥാനവും നൽകിയത്. പാമ്പാക്കുടയിലെ പുരാതനമായ കോനാട്ട് കുടുംബാംഗമാണ്‌ ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്‌.

മലങ്കര സഭയുടെ ആരാധനകളും പ്രാർഥനകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ നേതൃത്വം നൽകിയിട്ടുണ്ട്‌. സുറിയാനി ഭാഷാ പണ്ഡിതനാണ്‌.

സുറിയാനി പിതാക്കന്മാരെക്കുറിച്ചും ആരാധനാ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്.

പാമ്പാക്കുട സെന്റ് ജോൺസ് എഫേസോസ് ഓർത്തഡോക്സ് സിറിയൻ വലിയ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്കബാവ നേതൃത്വം നൽകി.

കാതോലിക്കാ ബാവയുടെ കൽപ്പന സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ് മെത്രാപോലീത്ത വായിച്ചു. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ഇടവകയുടെ സ്വീകരണം നൽകും.

Fr. Jones #Abraham #Connaught is now '#Malankara Malpan'

Next TV

Related Stories
#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

May 21, 2024 07:46 PM

#drowned | നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

May 21, 2024 07:39 PM

#accident | നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം

ഇതിനിടെ റോഡിന് നടുവില്‍ വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്‍റെ മുൻവശത്തേക്ക് പാഞ്ഞു കയറി....

Read More >>
#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

May 21, 2024 02:19 PM

#Hepatitis | മഞ്ഞപ്പിത്തബാധ; ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

പ്രദേശത്ത് രണ്ട് പേരാണ് ഒരുമാസത്തിനിടെ രോഗം ബാധിച്ച് മരിച്ചത്. ജലവകുപ്പിന്റെ സംഭരണിയിലെ വെളളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന പരാതിയിൽ...

Read More >>
#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

May 21, 2024 02:14 PM

#bodyfound | തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഇയാൾ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമൺ കടവിൽ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്...

Read More >>
#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

May 21, 2024 02:00 PM

#ksrtc | ഭാര്യയുമായി കുടുംബവഴക്ക് ; യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക്‌ ചാടി

എന്നാൽ, കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിൽ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. എന്നാൽ, ഇതിനിടെ ഇയാൾ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു....

Read More >>
Top Stories










News Roundup