ചോറ്റാനിക്കര : ഭാരതീയ പ്രകൃതികൃഷി 'സുഭിക്ഷം, സുരക്ഷിതം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്യക്ഷമത പരിശീലന പരിപാടിയുടെ ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് രാജു പി. നായർ നിർവഹിച്ചു. ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്് എം.ആർ. രാജേഷ് അധ്യക്ഷനായി. വൈസ് പ്രസിഡൻറ്് പുഷ്പ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്് ബിന്ദു സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജൂലിയറ്റ് ടി. ബേബി, കെ.കെ. അജി, പഞ്ചായത്തംഗങ്ങളായ മിനി പ്രദീപ്, ലൈജു ജനകൻ, എം.വി. പൗലോസ്, കൃഷി അസിസ്റ്റൻറ്് ഡയറക്ടർ ഇന്ദു പി. നായർ, കൃഷി ഓഫീസർ മഞ്ജു റോഷിണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എം.എ. ജോൺ ഹാളിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയയുടെ നേതൃത്വത്തിൽ പഠനക്ലാസ് നടന്നു. രണ്ടു ദിവസങ്ങളിലായി ക്രമീകരിച്ച പരിപാടിയിൽ പദ്ധതി നിർവാഹക സഹായികളായി ഗ്രാമപ്പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ക്ലസ്റ്റർ കോ-ഓർഡിനേറ്റർ, സി.ആർ.പി, എസ്.എൽ.ആർ.പി, എൽ.ആർ.പി. ട്രെയിനികൾക്കായിരുന്നു പരിശീലനം.
Indian Nature Cultivation Project Training Program at Chottanikkara