ജയ്പൂർ: കനയ്യ ലാലിന്റെ ശരീരത്ത് 26 വെട്ടേറ്റു, രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ മുസ്ലീം തീവ്രവാദികൾ അരുംകൊല ചെയ്ത കനയ്യ ലാലിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ വെട്ടേറ്റത് 8 തവണയെന്ന് ഡോക്ടർമാർ. കഴുത്തിൽ വെട്ടിയ ശേഷം തോളിലും മറ്റ് ഭാഗങ്ങളിലും വെട്ടുകയായിരുന്നു. കനയ്യ ലാലിന്റെ ശരീരത്ത് 26 വെട്ടേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

വളരെ മൂർച്ചയുള്ള ആയുധമായിരുന്നു കൊലപ്പെടുത്താൻ ഉപയോഗിച്ചത്. അതിനാൽ അമിതമായി രക്തസ്രാവം ഉണ്ടായി. ഇതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‍മോർട്ടത്തിൽ തെളിഞ്ഞു. ആക്രമണത്തിനിടെ കനയ്യയുടെ കൈക്കും വെട്ടേറ്റു. ഒന്നിലധികം രക്തക്കുഴലുകൾ ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിലാണ് ഹിന്ദു യുവാവിനെ പട്ടാപ്പകൽ തീവ്രവാദികൾ കൊലപ്പെടുത്തിയത്. കടയിൽ എത്തിയ അക്രമകാരികൾ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു
Post-mortem report of Kanaya Lal
