ക്ഷേത്ര കുളത്തിൽ മരണപ്പെട്ട തിരുമക്കൾ എന്ന മത്സ്യങ്ങളെ ക്ഷേത്ര ആചാരപ്രകാരം സംസ്കരിച്ചു

ക്ഷേത്ര കുളത്തിൽ മരണപ്പെട്ട  തിരുമക്കൾ എന്ന മത്സ്യങ്ങളെ ക്ഷേത്ര ആചാരപ്രകാരം സംസ്കരിച്ചു
Oct 13, 2021 11:34 AM | By Piravom Editor

കുളത്തുപ്പുഴ: ക്ഷേത്ര കുളത്തിൽ മരണപ്പെട്ട  തിരുമക്കൾ എന്ന മത്സ്യങ്ങളെ ക്ഷേത്ര ആചാരപ്രകാരം സംസ്കരിച്ചു.

കുളത്തുപ്പുഴ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം വക ക്ഷേത്രകുളത്തിൽ തിരുമക്കൾ എന്നപേരിൽ വിശ്വാസം അർപ്പിച്ചു ഭക്തി പൂർവ്വം സംരക്ഷിച്ചു വരുന്ന മൽത്സ്യങ്ങളാണ് തിരുമക്കൾ.  കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന്  മലവെള്ളപ്പാച്ചിലിൽ ക്ഷേത്ര പരിസരത്തിലെ കല്ലുകെട്ടുകൾക്കിടയിൽ കുരുങ്ങി മൽത്സ്യങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടുക ആയിരുന്നു.

ഭക്തരെ ഏറെ ദുഃഖത്തിലാഴ്ത്തിയ തിരുമക്കളെ ക്ഷേത്ര ആചാരപ്രകാരം പൂജാവിധികളോടെ ഇന്ന് രാവിലെ സംസ്കരിച്ചു.

In the temple pond, dead fish called Thirumakkal were buried according to the temple rituals

Next TV

Related Stories
Top Stories