മലപ്പുറം: (piravomnews.in) വെളിമുക്ക് ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50), തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പാർസൽ മിനി ലോറി നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ചിന്നൻ രാത്രി ഏഴ് മണിയോടെയാണ് മരിച്ചത്. അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
Two killed as out-of-control parcel mini lorry hits parked scooter
