---
title: "ആലുവയില്‍ 2 വിദ്യാര്‍ഥിനികള്‍ക്ക്  എച്ച്‌വണ്‍ എന്‍വണ്‍  "
english_title: "H1N1 for 2 female students in Aluva"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/303373/h1n1-for-2-female-students-in-aluva"
published_at: "2025-07-19T06:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687aef102dbf5_h1n1.jpg"
keywords: []
---

# ആലുവയില്‍ 2 വിദ്യാര്‍ഥിനികള്‍ക്ക്  എച്ച്‌വണ്‍ എന്‍വണ്‍  

> **Lead Summary:** ആലുവ : ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു.

## Article Content

ആലുവ : ആലുവ യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു.

മൂന്നുപേർക്ക് ലക്ഷണം കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് രോ​ഗം കണ്ടെത്തിയത്. ഇതുമൂലം ഓണ്‍ലൈനായാണ് കോളേജില്‍ വെള്ളിയാഴ്ച ക്ലാസ് നടത്തിയത്. കോളേജില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/303373/h1n1-for-2-female-students-in-aluva)