( www.truevisionnews.com) ഇനി നെയ് റോസ്റ്റ് കഴിക്കാൻ തട്ടുകട വരെ പോകേണ്ട ആവശ്യമില്ല. നല്ല ഉഗ്രൻ രുചിയിൽ വീട്ടിൽ തന്നെ തയാറാക്കാം. ചട്ണിയും സാമ്പാറുമൊക്കെ കൂട്ടി കഴിക്കാൻ ഒരു അടിപൊളി നെയ് റോസ്റ്റ് ഉണ്ടാകുന്ന വിധം നോക്കിയാലോ?
വേണ്ട ചേരുവകൾ...

പച്ചരി -2 കപ്പ്
ഉഴുന്ന് 1/2 കപ്പ്
ഉലുവ 1/4 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം -2 ഗ്ലാസ്
തയാറാക്കും വിധം
പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാൻ ആയി മാറ്റി വയ്ക്കുക. ശേഷം കുതിർന്ന ഈ ചേരുവകൾ നന്നായി അരച്ചെടുക്കുക. അരച്ച മാവ് നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. മാവ് നന്നായി പൊന്താനും ദോശ നല്ല മൃദുവായി കിട്ടാനുമാണ് ഇങ്ങനെ കൈ കൊണ്ട് കുഴച്ചെടുക്കുന്നത്.
ശേഷം മാവ് അടച്ചു വയ്ക്കുക. ഒരു രാത്രി മുഴുവൻ മാവ് മൂടി വെക്കണം. 8 മണിക്കൂറെങ്കിലും മാവ് അടച്ചു വെക്കണം. എങ്കിലേ പുളിച്ചു പൊങ്ങി വരുകയുള്ളു. പൊന്തിയ മാവിലേക്ക് ഇതിലേക്ക് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.
ശേഷം ദോശ കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി നെയ്യ് ഒഴിച്ച് രണ്ട് വശവും നന്നായി മൊരിച്ച് എടുക്കാം. തട്ടുകട രുചിയിൽ നെയ് റോസ്റ്റ് റെഡി. ഇനി നല്ല ചൂടിൽ സ്വാദോടെ കഴിക്കാം.
crispy ney roast recipie
