താനൂർ: (piravomnews.in) മരിക്കാൻ പോവുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം ട്രാൻസ്ജെൻഡർ യുവതി സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തു.
തിരൂർ സ്വദേശിയായ കമീല (35)യാണ് സുഹൃത്തായ കാവപ്പുര നായർപടിയിലെ പോണിയേരി തൗഫീഖിൻ്റെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. തൗഫീഖിൻ്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ബുധനാഴ്ച രാവിലെ അഞ്ചോടെ തൗഫീഖിൻ്റെ വീട്ടിൽ പോയി ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം. തൻ്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവൻ്റെ വീടിന് സമീപത്ത് പോയി മരിക്കുമെന്നും വീഡിയോയിൽ പറയുന്നു.
ജൂലൈ ഒന്നു മുതലുള്ള ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മിക്കതും യുവാവുമൊത്തുള്ള വീഡിയോകളും യുവാവിനെ കുറിച്ച് സംസാരിക്കുന്നതുമായ വീഡിയോകളാണ്.പ്രണയ നൈരാശ്യം നേരിട്ടിരുന്നതായും വിവരങ്ങളുണ്ട്.താനൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരൂർ 'ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Video: Trans woman commits suicide at friend's house
