കൊല്ലം: ( piravomnews.in ) കൊല്ലം നഗരത്തിൽ വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷായെ ആണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 107 ഗ്രാം എംഡിഎംഎയാണ് കടത്തിയത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. രാവിലെ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതി ഏറെ നാളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് രണ്ട് ഗർഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.
Massive MDMA hunt, condoms filled with MDMA and hidden in anus; finally caught
