അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു

അമ്മ മകനെയുമെടുത്ത് കിണറ്റിൽ ചാടി; രണ്ടര വയസുകാരൻ മരിച്ചു
May 3, 2025 01:19 PM | By Amaya M K

പാലക്കാട്: ( piravomnews.in ) മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചതായാണ് വിവരം. ഉടൻ രക്ഷാപ്രവ‍ർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്.

ഉടനെ ഫയർഫോഴ്സിനെയും നാട്ടുകൽ പൊലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ മരണമടയുകയായിരുന്നു. 

Mother jumps into well with her son; 2.5-year-old dies

Next TV

Related Stories
അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 2, 2025 06:49 AM

അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ വാഹനാപകടം; മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍...

Read More >>
റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

May 2, 2025 06:43 AM

റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി

നീല ജീൻസും വെള്ളയും നീലയും കലർന്ന ടോപ്പുമാണ്...

Read More >>
പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു

Apr 23, 2025 07:21 PM

പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു

പെട്രോൾ പമ്പിൽ ജോലിക്ക് പോയതായിരുന്നു. ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More >>
 അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 23, 2025 07:14 PM

അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും...

Read More >>
എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Apr 22, 2025 03:50 PM

എം.ബി.ബി.എസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

എ.എം.വി.ഐ സൂർപ്പിൽ മുഹമ്മദ് അഷറഫിൻ്റെ മകൻ മുഹമ്മദ് അഷ്ഫാഖ് (19 ) മരിച്ചത്. മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എം.ബിബിഎസ് വിദ്യാർത്ഥിയാണ് മുഹമ്മദ്...

Read More >>
 കളമ്പൂർ ഇലവുംപറമ്പിൽ വർക്കി ചാക്കോ (92)നിര്യാതനായി

Apr 21, 2025 04:57 PM

കളമ്പൂർ ഇലവുംപറമ്പിൽ വർക്കി ചാക്കോ (92)നിര്യാതനായി

സംസ്കാരം 22/04/25 ചൊവ്വാ ഉച്ചക്ക് 2.30 ന്...

Read More >>
Top Stories

Entertainment News