തിരുവനന്തപുരം: ( piravomnews.in ) വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്.

വാമനപുരം നദിയിലെ വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപ്പെട്ട് പാറക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു. പുഴയിൽ വീണതോടെ ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിയെ കാണാതായി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പുഴയിൽ ഒഴുക്ക് കൂടുതലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
IIST student drowns while bathing in river
