പത്തനംതിട്ട: (piravomnews.in) പത്തനംതിട്ട തിരുവല്ലയിൽ 16കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം. 16 വയസുള്ള ആദിത്യൻ ആണ് മരിച്ചത്.

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി തൂങ്ങുകയായിരുന്നു എന്ന് പൊലീസ് സംഭവത്തെക്കുറിച്ച് വ്യക്തമാക്കി. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
16-year-old commits suicide inside house after not being given money to buy mobile phone
