ആലപ്പുഴ: (piravomnews.in) തകഴി ലെവൽ ക്രോസിൽ ഗേറ്റ് താഴ്ത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മാന്നാർ സ്വദേശി രാകേഷ് സജിയാണ് (27) മരിച്ചത്.

ഗേറ്റ് താഴ്ത്തുന്നതിനിടെ കടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. യുവാവിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവ സ്ഥലത്തുവെച്ചു തന്നെ രാകേഷ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Accident while lowering gate at level crossing; Young biker dies tragically
