ആലപ്പുഴ: ( piravomnews.in ) ആറുമാസം മുൻപ് ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സഹോദരൻ മറ്റൊരു ബൈക്ക് അപടത്തിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് പൂത്താട്ട് കുഞ്ഞുമോൻ-ബിന്ദു ദമ്പതികളുടെ മകൻ അഖിൽ (25) ആണ് ഇന്നലെ മരിച്ചത്. അഖിലിന്റെ സഹോദരൻ അമൽ(26) കഴിഞ്ഞ ഒക്ടോബറിൽ മുട്ടത്തിപ്പറമ്പിലുണ്ടായ അപകടത്തിലാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 12ന് മുഹമ്മ സിഎംസി സ്‌കൂളിന് സമീപം കാറിടിച്ചുണ്ടായ അപകടത്തിലാണ് അഖിലിന് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ സുഹൃത്തിന്റെ വീട്ടിൽനിന്നു മടങ്ങുമ്പോഴായിരുന്നു അപകടം. അഖിലിന്റെ സഹോദരൻ അമൽ കഴിഞ്ഞ ഒക്ടോബർ 26ന് മുട്ടത്തിപ്പറമ്പിന് സമീപം അപകടത്തിൽ മരിച്ചിരുന്നു.
Brother returns after brother; young man dies tragically in car accident
