പെരുമ്പാവൂർ : (piravomnews.in) പാണിയേലി പോരിന് ജില്ലയിലെ മികച്ച ഹരിത വിനോദസഞ്ചാരകേന്ദ്രത്തിനുള്ള അവാർഡ്.

ജില്ല സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി പോരിന് അവാർഡ് ലഭി ച്ചത്. ജില്ലയിലെ ആദ്യ വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതും പാണിയേലി പോരായിരുന്നു.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ പോര് പ്രദേശത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്തതും കമ്പോസ്റ്റ് പിറ്റ്, ബോട്ടിൽ പിറ്റ് എന്നിവ സ്ഥാപിച്ചതും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയതുമടക്കമുള്ള പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവരിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ്, സെക്രട്ടറി സിബി കൊന്താലം, സ്ഥിരംസമിതി അധ്യക്ഷ ഷീബ ചാക്കപ്പൻ, പോര് വനസംരക്ഷണസമിതി പ്രസിഡന്റ് കെ വി സാജു, സെക്രട്ടറി സതീഷ് ആർ വാര്യർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
Paniyeli Porin wins award for best green tourist destination in the district
