അങ്കമാലി : (piravomnews.in) ഒരു വീട്ടിൽ ഒരു മൈക്രോസംരംഭം ആരംഭിക്കാൻ മഞ്ഞപ്ര എൻഎസ്എസ് വനിതാസമാജം വാർഷിക പൊതുയോഗം തീരുമാനിച്ചു. ഹരിതമാർഗരേഖ പാലിച്ചുള്ള സംരംഭമാണ് ആരംഭിക്കുക.

ആലുവ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി എസ് വിജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി പി വേണു അധ്യക്ഷനായി.
ഭാരവാഹികൾ: സരിത സുനിൽ (പ്രസിഡന്റ്), വിദ്യ നാരായണൻ (സെക്രട്ടറി), ദീപ കൃഷ്ണകുമാർ (ട്രഷറർ). പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, യു ജയകൃഷ്ണൻ, ഉഷ മാനാട്ട്, കെ എൻ കുഞ്ഞുകുട്ടൻ, സി എ അശോക് കുമാർ എന്നിവർ സംസാരിച്ചു.
NSS launches One Home One Microenterprise project
