കൊല്ലം: (truevisionnews.com) പെരുമണിൽ ദമ്പതികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുമൺ കോട്ടമലയിൽ വീട്ടിൽ അഭിലാഷ് (39), ഭാര്യ അശ്വതി (37) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പെരുമൺ അമ്പലത്തിന് സമീപമുള്ള റെയിൽവേ അടിപ്പാതയ്ക്ക് മുകളിലെ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്. അഞ്ചാലുമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Couple killed by train
