കളമശേരി : (piravomnews.in) പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടിച്ച കേസിൽ രണ്ട് .
കെഎസ്‌യു നേതാക്കൾക്ക് കഞ്ചാവ് എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശികളായ സൊഹൈൽ ഷെയ്ഖ് (24), ഐഹിന്റ മണ്ഡൽ (26) എന്നിവരെയാണ് മൂവാറ്റുപുഴയിൽനിന്ന് കളമശേരി പൊലീസ് പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്‌തു.

പോളിടെക്‌നിക്കിലെ കെഎസ്‌യു നേതാക്കളും പ്രവർത്തകരും സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നത് ഇവരിൽനിന്നാണ്.കഴിഞ്ഞദിവസംഅറസ്റ്റിലായ കെഎസ്‌യു പോളിടെക്‌നിക് യൂണിറ്റ് സെക്രട്ടറിയായിരുന്ന കെ എസ്‌ഷാലിഖ്, സജീവപ്രവർത്തകൻ ആഷിഖ് എന്നിവരെ ചോദ്യം ചെയ്‌തപ്പോഴാണ് ഇവരെക്കുറിച്ച് വിവരംലഭിച്ചത്.
കളമശേരി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. ഷാലിഖിന്റെ വീടിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വിൽക്കാൻ ഷാലിഖും ആഷിഖും കഞ്ചാവ് വാങ്ങിയിരുന്നത് ഇവരില്‍നിന്നായിരുന്നു.
അളവ് അറിയിക്കുന്നതിന് അനുസരിച്ച് ഇവർ ഒഡിഷയില്‍നിന്ന് കഞ്ചാവ് എത്തിക്കും. ഷാലിഖും ആഷിഖും ചേർന്ന് ആവശ്യക്കാർക്ക് വിൽക്കും. കേസിൽ ഷാലിഖ്, ആഷിഖ്, എം ആകാശ്, അനുരാജ് എന്നീ നാല് കെഎസ്‌യുക്കാരാണ് ഇതിനകം റിമാൻഡിലായത്.
#Two #interstate workers #arrested in #connection with ganja #seizure from #Polytechnic #College #hostel
