പിറവം . ...(piravomnews.in) പിറവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമോ അമൃത് 2.0 കുടിവെള്ള പദ്ധതി അമൃത് 2.0 കുടിവെള്ള പദ്ധതി.പിറവത്തെ കുടിവെള്ളത്തിനായി അരനൂറ്റാണ്ടുകൾക്ക് മുൻപ്പ് സ്ഥാപിച്ച ആസ്ബറ്റോസ് കുഴലുകൾ വഴിയാണ് വെള്ളം കൊടുക്കുന്നത്.കാലപ്പഴക്കത്താൽ ചോർച്ച സർവസാധാരണം ആണ്.കൂടാതെ മലിന ജലം കിട്ടുന്നു വെന്ന പരാതിയും ഉണ്ട്.കാലപ്പഴക്കം ചെന്ന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായ ആസ്ബറ്റോസ് പൈപ് മാറണം എന്ന ആവശ്യം ഇതുവരെ പരിഹരിക്കുവാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. അമൃത് 2.0 കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്നോടൊപ്പം പൈപ്പ് നവീകരിക്കണം.

ഇപ്പോൾ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിനായി കൊമ്പനാമല വാട്ടർ ടാങ്കിന് സമീപം 15 സെന്റ് സ്ഥലം നഗരസഭയുടെ പേരിൽ ആധാരം ചെയ്തു. ഇല്ലിക്കമുക്കട, ഇടപ്പള്ളിച്ചിറ, കണ്ണീറ്റുമല, പാലച്ചുവട്, തെക്കുംമൂട്ടിൽപ്പടി, മുളക്കുളം ഉൾപ്പടെയുള്ള നഗരസഭയുടെ കിഴക്കൻ മേഖലയ്ക്ക് 24 മണിക്കൂറും കുടിവെള്ളം ലഭ്യമാകുന്ന പദ്ധതിക്കാണ് നഗരസഭ തുടക്കം കുറിച്ചത് എന്നാണ് അവകാശ വാദം . നഗരസഭക്ക് ലഭ്യമാകുന്ന എട്ടു കോടി രൂപയും സ്ഥലം വാങ്ങുന്നതിന് നഗരസഭ ചെലവഴിച്ച 15 ലക്ഷം ഉൾപ്പെടെ 8 കോടി 15 ലക്ഷത്തിന്റെ വലിയ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
Will the Amrut 2.0 drinking water project solve the drinking water shortage in Piravam?
