പിറവം .....(piravomnews.in) കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം. സംസ്ഥാന വ്യാപകമായ എൽഡിഎഫ് പ്രക്ഷോഭത്തിൻ്റെ ഭാഗമായി നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലാണ് പരിപാടി നടത്തിയത്.

പിറവം പോസ്റ്റ് ഓഫീസിനുമുന്നിൽ രാവിലെ 11 ന് നടന്ന എൽഡിഎഫ് പ്രതിഷേധം സിപിഐഎം ജില്ലാകമ്മിറ്റിയഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സാർവത്രികമായ സ്വകാര്യവൽക്കരണമാണ് ബജറ്റ് മുന്നോട്ടുവച്ചത്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം, സ്വകാര്യ മേഖലയിൽ ചെറുകിട ആണവ റിയാക്ടർ, ഊർജമേഖല സ്വകാര്യവൽക്കരണം, അഞ്ചുവർഷം കൊണ്ട് 10 ലക്ഷം കോടിയുടെ പൊതുആസ്തി വിൽപ്പന, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയുടെ വിഹിതം വെട്ടികുറയ്ക്കൽ തുടങ്ങിയ ജനവിരുദ്ധ പ്രഖ്യാപനങ്ങളായിരുന്നു ഇത്തവണ കേന്ദ്രബജറ്റിലേത് എന്ന് ഉത്‌ഘാടനം ചെയ്തു കൊണ്ട് എം സി സുരേന്ദ്രൻ പറഞ്ഞു പൊതുവേ പരിശോധിച്ചാൽ അവഗണനയുടെ രാഷ്ട്രീയരേഖയാണ് കേന്ദ്രബജറ്റ്. സന്തുലിത വികസനം എന്ന കാഴ്ചപ്പാട് തന്നെ അട്ടിമറിക്കുന്ന ബജറ്റിന്റെ ആകെ തുക കേരളത്തോടുള്ള അവഗണനയും ശത്രുതാപരമായ മനോഭാവവുമാണ്. ഈ ഹീനനീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കണം
സി പി ഐ നേതാവ് ജിൻസൺ വി പോൾ അധ്യക്ഷനായ യോഗത്തിൽ സി പി ഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് സ്വാഗതം പറഞ്ഞു.നേതാക്കളായ കെ എൻ ഗോപി , കെ പി സലിം ,ചെയർപേഴ്സൺ മാരായ വിജയ ശിവൻ , അഡ്വേ.ജൂലി സാബു എന്നിവർ സംസാരിച്ചു
LDF march and dharna in front of Piravom Post Office; inaugurated by MC Surendran
