ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
Mar 17, 2025 04:17 PM | By mahesh piravom

മലപ്പുറം....(piravomnews.in) ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. ലഹരി നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൾ ഗഫൂർ (23) ആണ് പിടിയിലായത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിയായിരിക്കെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് 2020 മുതൽ പലതവണ ശാരീരികമായി ഉപദ്രവിച്ചു. 2022ൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് എംഡിഎംഎ ഭക്ഷണത്തിൽ കലർത്തി നൽകി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി.

പെൺകുട്ടിയെ ലഹരിക്കടിമയാക്കി 2025 വരെ പ്രതി പീഡനം തുടർന്നതായി പൊലീസ് പറയുന്നു. പിന്നീട് പെൺകുട്ടി ലഹരിയിൽ നിന്ന് മുക്തയായതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണ മോതിരം തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ ഉണ്ടെന്ന് ആരോപിക്കുന്ന മൊബൈൽ ഫോണും ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ വേങ്ങരയിൽ നിന്ന് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ, എ എസ് ഐ പ്രദീപ്, എസ് സിപിഒമാരായ ബിജു, റാഫി, ജിതേഷ്, ഹബീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.


Youth arrested for drugging and raping minor girl

Next TV

Related Stories
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

Apr 23, 2025 09:21 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ...

Read More >>
 ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Apr 21, 2025 07:28 PM

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ...

Read More >>
വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

Apr 7, 2025 12:33 PM

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം...

Read More >>
യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Mar 29, 2025 12:36 PM

യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സർക്കാരിനെ പിരിച്ചുവിട്ടതിനെ ശ്രീമതി സീതാരാമൻ...

Read More >>
കാണാതായ  യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

Mar 29, 2025 11:36 AM

കാണാതായ യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം...

Read More >>
കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ

Mar 22, 2025 11:48 AM

കോട്ടയം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ

ആർ ടി ഒ എൻഫോഴ്സസ്മെന്റ്റ് എഎംവിഐ ആയ ഗണേഷ് അടൂർ സ്വദേശിയാണ്.ഏറെ കാത്തിരുന്നിട്ടും ഗണേഷ് കുമാർ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച്...

Read More >>
Top Stories










News Roundup






Entertainment News