കല്‍പ്പറ്റ: ബസില്‍ കഞ്ചാവുമായി എത്തിയ യുവതി എക്‌സൈസ് പിടിയില്‍. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരശോധനയിലാണ് വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി നായരെ കഞ്ചാവോടെ പിടികൂടിയത്. 45 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി വരികയായിരുന്നു. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിസെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷും സംഘവും ചേര്‍ന്നാണ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിന്റെ കൈയ്യില്‍ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.
A woman who came with ganja on a KSRTC bus was arrested.
