
പിറവം: കൂറ്റുക്കാരൻ ഗ്രൂപ്പും എസ് സി എം എസ് ഇൻസ്റ്റി ട്യൂ ഷൻസ് ഓഫ് റോഡ് സേഫ്റ്റി & ട്രാൻസ്‌പോർറ്റേഷനുമായി ചേർന്ന്, പിറവം വിവേകാനന്ദ പബ്ലിക് സ്കൂളുകളിൽ നടത്തി വരുന്ന ' സുരക്ഷിത് മാർഗ് ' എന്ന റോഡ് സേഫ്റ്റി ക്യാ മ്പയിനിന്റെ സമാപന ചടങ്ങുകളുടെ ഉദ്‌ഘാടന കർമ്മം പിറവം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ. കെ. പി. സലിം നിർവ്വഹിച്ചു.റോഡ് സുരക്ഷ ബോധവൽ ക്കരണവുമായി ബന്ധപ്പെട്ട് ഒന്നര മാസത്തോളമായി നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഇതോടെ താൽക്കാലിക വിരാമമായി. സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബിന്റെ നേതൃത്വത്തിലാണ് വിവിധ പ്രവർത്തനങ്ങൾ നടത്തി വന്നത്.
റോഡ് സുരക്ഷ അവബോധം വിദ്യാർഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളിലും കൂടാതെ പിറവം ബസ്റ്റാന്റ്, മാമല കവല, പാഴൂർ ശിവരാതിയൊടാനുബന്ധിച്ചു മണൽപ്പുറം എന്നിവിടങ്ങളിലും കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചിരുന്നു. സമാപന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ അനുരൂപ് എം മോഹൻ സ്വാഗതം ആശംസിച്ചു. പിറവം സബ് ഇൻസ്‌പെക്ടർ കെ. എസ് ജയൻ, മുനിസിപ്പൽ കൗൺസിലർ ഡോ. സഞ്ജിനി പ്രതീഷ്, പിറവം വ്യാപാരി വ്യവസായി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്വാമി വിവേകാനന്ദ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ ജി നാരായണൻ നായർ, ജോയിന്റ് സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു സുരക്ഷിത് മാർഗ് സ്കൂൾ കോ ഓർഡിനേറ്ററൂം വൈസ് പ്രിൻസിപ്പാളൂമായ പ്രഭ പ്രദീപ് നന്ദി അറിയിച്ചു.
The concluding ceremony of the 'Surakshit Marg' road safety campaign being conducted at Vivekananda Public Schools was inaugurated by Piravom Municipal Vice Chairman Mr. K. P. Salim
