പാലക്കാട്: അട്ടപ്പാടിയിൽ മക്കളുടെ മർദനത്തിൽ അച്ഛന് ദാരുണാന്ത്യം. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Father dies tragically after being beaten by his children
