കാഞ്ഞങ്ങാട്: കാസര്‍കോട് പടന്ന വലിയപറമ്പ് സ്വദേശിയായ 20 കാരി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചതില്‍ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്‍റേയും വീട്ടുകാരുടേയും മാനസിക പീഡനം മൂലമാണ് മകൾ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വെറും 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന കാസര്‍കോട് പടന്ന സ്വദേശിയായ നികിതയെ കഴിഞ്ഞ മാസം 17നാണ് ഭർത്താവിന്‍റെ വീട്ടിൽ വച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു നികിത. മരണത്തിന് പിന്നില്‍ പ്രവാസിയായ ഭര്‍ത്താവ് വൈശാഖിന്‍റെ മാനസിക പീഡനമാണെന്ന് അമ്മ ഗീത പറഞ്ഞു. വൈശാഖ് പലതും പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അമ്മ ആരോപിച്ചു. കൊടുത്ത സ്വർണ്ണം കുറഞ്ഞ് പോയി എന്ന് പറഞ്ഞ് ഭർത്താവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു, അവരുടെ വീട്ടുകാരും ഇത് പറഞ്ഞിരുന്നുവെന്നാണ് നികിതയുടെ അമ്മ ഗീത പറയുന്നത്.
Relatives allege that a 20-year-old woman hanged herself in her husband's house.
