കുമ്പള: ജില്ലാ സഹകരണ ആശുപത്രിയിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അംഗഡിമൊഗർ ബാഡൂർ സ്വദേശി ഫർസീൻ അഹമ്മദിനെയാണ് കുമ്പള പോലിസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലെത്തിയ ഫർസീൻ പരിക്കേറ്റ കാരണം ചോദിച്ചതോടെ പരിശോധിച്ച വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

ആശുപത്രി സംരക്ഷണ നിയമപ്രകാരം രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. ഡോക്ടറെ തടഞ്ഞുനിർത്തി ലൈംഗികച്ചവയോടെ സംസാരിച്ച് കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ് . കാസർകോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Man arrested for sexually harassing female doctor while restraining her
