കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. ഓമശ്ശേരി മാനിപുരം എയുപി സ്‌കൂളിലെ വാനാണ് അപകടത്തില്‍പ്പെട്ടത്.

അപകട സമയത്ത് വാഹനത്തില്‍ പത്ത് വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മുഹമ്മദ് ബഷീറിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വാനിന്റെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഡ്രൈവര്‍ പറയുന്നത്.
An accident occurred when a school van carrying students overturned.
