മലപ്പുറം: കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് കിണറ്റില്‍ വീണത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ്: ഫാതിമത്ത് തസ്‌രിയ.
A two-and-a-half-year-old girl who was undergoing treatment after falling into a well has died.
